അഞ്ചൽ: അഞ്ച് ദിവസം മുമ്പ് എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആയൂർ അർക്കന്നൂർ വൈദ്യശാല പുത്തൻവീട്ടിൽ കിരൺ സാരഥി (22) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ബൈക്കിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ വിജയ സാരഥി. മാതാവ്: സിന്ധു മോളി. സഹോദരൻ: വരുൺ സാരഥി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.