അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടര്‍ യാത്രികന് അങ്കമാലി ടൗണില്‍ കാറിടിച്ച് മരിച്ചു. കൊരട്ടി മേലൂര്‍ അടിച്ചിലി പൊയ്യക്കാരന്‍ വീട്ടില്‍ കൃഷ്ണെൻറ മകന് പി.കെ. ശശിയാണ് (48) മരിച്ചത്. ദേശത്തെ വാഹനബോഡി വര്‍ക്ഷോപ് ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി 11.30ഓടെ ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ യു ടേണ്‍ തിരിയുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിടിച്ചു. അവശനിലയിലായ ശശിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിെലത്തിച്ചെങ്കിലും മരിച്ചു. മാതാവ്: തങ്കമ്മ. ഭാര്യ: അങ്കമാലി പീച്ചാനിക്കാട് കരിയാട്ടുപറമ്പില്‍ കുടുംബാംഗം വിജയ. ഏക മകന്: ശിവകൃഷ്ണ.