കരുനാഗപ്പള്ളി: കടലിൽെവച്ച് അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ചെറിയഴീക്കൽ തൈക്കൂട്ടത്തിൽ (പനവടക്കതിൽ) വീട്ടിൽ ഹരിലാൽ (57) ആണ് മരിച്ചത്. ഒമ്പതിന് പുലർച്ച അഞ്ചോടെ മത്സ്യബന്ധനത്തിനിടെയാണ് കാൽവഴുതി വള്ളത്തിൽ വീണത്. പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിക്കുകയും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിൽ കഴിയവെ ബുധനാഴ്ച ഉച്ചക്ക് മരിച്ചു. ഭാര്യ: സജിത (മണിമോൾ). മകൾ: മീനാക്ഷി.