കുന്നിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിവരവെ ഗൃഹനാഥന് വാഹനത്തില്‍നിന്ന് വീണ് മരിച്ചു. കുന്നിക്കോട് കിണറ്റിന്‍കര ഗോപുസദനത്തില് രാജീവന് (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പത്തനാപുരം ഇലക്ട്രിസിറ്റി ബോര്‍ഡിലെ കരാര്‍ ജീവനക്കാരനാണ്.
ജോലി കഴിഞ്ഞ് പിക് അപ്പിെൻറ പിന്നിലിരുന്ന് വീട്ടിലേക്ക് പോകവെ ശാസ്ത്രി ജങ്ഷനും ആവണീശ്വരം സ്കൂളിനും ഇടയിലായിരുന്നു അപകടം. വാഹനത്തിെൻറ പിന്നില്‍നിന്ന് ഇദ്ദേഹം പിടിവിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
തലയിടിച്ച് വീണ രാജീവനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭാര്യ: ശാന്തിനി. മക്കൾ: രശ്മി രാജ്, ഗോപുരാജ്.