പാങ്ങോട്: ഇ.വി. ഹൗസില്‍ പുലിപ്പാറ അബ്ദുല്‍ റഹ്മാന് മൗലവി (92) നിര്യാതനായി. പ്രഗല്ഭ ഇസ്ലാംമത പണ്ഡിതന് ഷെയ്ഖ് മുഹിയുദ്ദീന് മൗലവിയുടെ മകനാണ്. 60 വര്‍ഷമായി താഴെ പാങ്ങോട് ജമാഅത്ത് മസ്ജിദ് ഇമാമായും മദ്റസ അധ്യാപകനായും ജോലിനോക്കിവരുകയായിരുന്നു. താഴെ പാങ്ങോട് ജമാഅത്ത് മദ്റസയില്‍ പൊതു ദര്ശനത്തിനുെവച്ച മൃതദേഹം കാണാനും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനുമായി നൂറുകണക്കിനുപേരെത്തി. ഖബറടക്കത്തിനുശേഷം അനുശോചന യോഗവും നടന്നു. ഭാര്യ. പരേതയായ സൈനബാ ബീവി.