കണിയാപുരം: മുൻ എം.എൽ.എയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരേതനായ അലിക്കുഞ്ഞു ശാസ്ത്രിയുടെ ഭാര്യ നബീസാബീവി (82) നിര്യാതയായി. മക്കൾ: ഷൈലാ ബീഗം (പി.ആർ.ഡി മുൻ ജില്ലാ ഇൻഫർമേഷൻ ഓഫിസർ), പരേതനായ ഫിറോസ് (മുൻ പി.ആർ.ഡി ഡയറക്ടർ, ശുചിത്വ മിഷൻ മുൻ ഡയറക്ടർ,) ഗസ്നഫർ (ബിസിനസ്). മരുമക്കൾ: റഹിം (മുൻ എക്സൈസ് ജോയൻറ് കമീഷണർ), നിസ, ലിജീന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.