ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും മണ്ഡലത്തിലെ കോൺഗ്രസ് നേതാവുമായ പള്ളിപ്പാട്ട് മുട്ടം കൊല്ലശ്ശേരിതറയിൽ പരേതനായ ചെല്ലപ്പെൻറ മകൻ ബിജു കൊല്ലശേരി (43) നിര്യാതനായി. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ രോഗം മാറിയെന്ന് സ്ഥിരീകരിച്ചിരുന്നു. ശ്വാസംമുട്ടലിനെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മാതാവ്: ലളിത. ഭാര്യ: വിജി. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം വീട്ടുവളപ്പിൽ നടന്നു.