മാന്നാർ: ബുധനൂർ കടമ്പൂർ തോപ്പിൽ കന്നിമേൽ വീട്ടിൽ പരേതരായ കൃഷ്ണപ്പണിക്കർ-ഭവാനിയമ്മ ദമ്പതികളുടെ മകൻ കെ. രാജശേഖർ (58) നിര്യാതനായി. പന്തളം എൻ.എസ്.എസ് കോളജ് മുൻ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായിരുന്നു. ഭാര്യ: രതികുമാരി (സീനിയർ സൂപ്രണ്ട്, ചെങ്ങന്നൂർ എ.ഇ.ഒ ഓഫിസ്). മക്കൾ: ആനന്ദ് (എമിറേറ്റ്സ്, ദുബൈ), അരവിന്ദ് (വിദ്യാർഥി). സഹോദരങ്ങൾ: ടി.കെ. രാജഗോപാൽ (മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ), കെ. ഗോപാലകൃഷ്ണൻ (എമിറേറ്റ്സ്, ദുബൈ). സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.