വെഞ്ഞാറമൂട്: ജീപ്പിടിച്ച് പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. വാമനപുരം ആറാംതാനം പൂപ്പുറം തടത്തരികത്ത് വീട്ടില്‍ ശശിധരെൻറയും ലീലയുടെയും മകന് ബിനു.എസ്.എന്‍ ആണ് (40) മരിച്ചത്. ഒരാഴ്ച മുമ്പ് രാത്രി എം.സി റോഡില്‍ വെഞ്ഞാറമൂടിനു സമീപം വയ്യേറ്റ് െവച്ചായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ റോഡരികില്‍ െവച്ച ശേഷം മറുഭാഗത്തുള്ള കടയിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വെമ്പായം ഭാഗത്തു നിന്നു വന്ന ജീപ്പിടിച്ചു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ദീപ, ദിപി എന്നിവര്‍ സഹോദരങ്ങളാണ്.