വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. നന്ദിയോട് കിടാരക്കുഴി കിഴക്കുംകര വീട്ടില്‍ ഹേമന്ത്കുമാറിെൻറയും ഷൈലജയുടെയും മകന് അരുണ്‍ദേവ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.20ന് കാരേറ്റ് കല്ലറ റോഡില്‍ കുറ്റിമൂട് വച്ചായിരുന്നു അപകടം.
ബംഗളൂരുവിൽ ടാക്സി ഡ്രൈവറാണ് അരുണ്‍. ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ടോടെ കാരേറ്റുള്ള സുഹൃത്തിെൻറ വീട്ടില്‍ എത്തിയ അരുണ്‍ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റിമൂട്ടില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിടിക്കുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നൽകി. വിഷ്ണു മായ എന്നിവര്‍ സഹോദരങ്ങളാണ്