പാലോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഇളവട്ടം നീർപ്പാറ ഹിമാഭവനിൽ എസ്. അനിതയാണ് (48) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് നന്ദിയോട് ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ അമിത വേഗത്തിൽ വന്ന സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹിമ ഏക മകളാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.