മാവേലിക്കര: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന മാവേലിക്കര തെക്കേക്കര കിഴക്കേ മുട്ടാണിശ്ശേരിൽ ചൈത്രാഭ വീട്ടിൽ ആർ.എസ്. ആനന്ദൻ (ശിവാനന്ദൻ -86) നിര്യാതനായി. ചുനക്കര ഹൈസ്കൂളിൽനിന്ന് അധ്യാപകനായി വിരമിച്ചു. സി.പി.ഐ മാവേലിക്കര മണ്ഡലം മുൻ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, സി.പി.ഐ അധ്യാപക സംഘടന സംസ്ഥാന പ്രസിഡൻറ്, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി നിർമാണത്തൊഴിലാളി യൂനിയൻ നേതാവ്, കല്ലുമല കരുണാകരന് സ്മാരക ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകനടനും ഗായകനുമായിരുന്നു. ഭാര്യ: പരേതയായ പി.കെ. രത്നമ്മ. മക്കൾ: മനീഷ, സീമ. മരുമക്കൾ: പ്രദീപ്, ശശീന്ദ്രൻ.