മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം ചിത്തിരയിൽ ഗ്ലാക്സോ രവീന്ദ്രൻ-64 (റിട്ട. വിജിലൻസ് ഓഫിസ്) നിര്യാതനായി. കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ, കുട്ടമംഗലം എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡൻറ്, കുട്ടമംഗലം എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷൈലമ്മ. മക്കൾ: നിമ ഗ്ലാക്സോ (നഴ്സ്, ഒമാൻ), നിത ഗ്ലാക്സോ. മരുമകൻ: ശ്രീജിത്ത് (ഒമാൻ).