കീഴാറ്റൂർ: മണ്ണുത്തി കാർഷിക സർവകലാശാല റിട്ട. റിസർച്ച് ഡയറക്ടറും ഹോർട്ടികൾച്ചർ ഡീനുമായിരുന്ന പറപ്പൂർ ഐശ്വര്യയിൽ പട്ടിക്കാട് ചെറുമുണ്ടയിൽ ഡോ. പി.സി. ശിവരാമൻ നായർ (92) നിര്യാതനായി. കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയിലും ഗവേഷണ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഓറഞ്ച് കൃഷിയെകുറിച്ച ഗവേഷണത്തിന് ഡൽഹി ഐ.സി.എ.ആറിൽ നിന്ന് കേരളത്തിൽ ആദ്യമായി പി.എച്ച്.ഡി നേടി. ഒട്ടേറെ പുതിയ വിത്തുകളുടെയും വിളകളുടെയും കൃഷിരീതികളുടെയും കണ്ടെത്തലുകൾക്കും നേതൃത്വം നൽകി. 20ൽപ്പരം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: തച്ചിങ്ങനാടം പറപ്പൂർ ജാനകിയമ്മ. മക്കൾ: ഷീല (കൊച്ചി), കേണൽ അനിൽകുമാർ (മിലിറ്ററി എൻജിനിയറിങ്, ജോഡ്പൂർ), സുമി (നെയ്വേലി). മരുമക്കൾ: കെ.എം. കൃഷ്ണകുമാർ (റിട്ട. നേവൽ ആർക്കിടെക്റ്റ്), രശ്മി (തൃശൂർ), അജിത് (എൻജിനിയർ, നെയ്വേലി ലിഗ്െനെറ്റ് കോർപ്പറേഷൻ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.