പയ്യോളി: റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടും, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു മുൻ വയനാട് ജില്ല സെക്രട്ടറിയും പള്ളിക്കര പാലിയേറ്റിവ് കെയർ സെൻറർ സ്ഥാപക ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പള്ളിക്കര പറമ്പത്ത് ചന്ദ്രൻ (68) നിര്യാതനായി. പരേതരായ നങ്ങ്യേരി ഗോപാലൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശോഭ (ഹെഡ് പോസ്റ്റ് ഓഫിസ് കോഴിക്കോട്). സഹോദരങ്ങൾ: സരസ, വേണു, രവീന്ദ്രൻ, സാവിത്രി, പരേതരായ നാരായണൻ നായർ, സരോജിനി.