സുനി
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12ാം വാർഡ് കോമന വട വടിച്ചിറയിൽ കൃഷ്ണൻ-തങ്കമണി ദമ്പതികളുടെ മകൻ സുനിയെ (35) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാക്കാഴം ഭാഗത്ത് പാളത്തിലാണ് മൃതദേഹം കണ്ടത്. അമ്പലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരിമാർ: ബിന്ദു, മിനി.