ജെസ്റ്റിന് ജോർജ്
റാന്നി: ടോറസ് ലോറിക്കടിയില്‍പെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. അരുവിക്കല്‍ ഉന്നക്കാവ് സ്വദേശി തേക്കുംകാലായില്‍ എം.പി. ജോര്‍ജിെൻറ മകന് ജെസ്റ്റിന് ജോര്‍ജാണ് (42) മരിച്ചത്. റാന്നി എച്ച്.ഡി.എഫ്.സി ബാങ്കിലെ കലക്ഷന്‍ ഏജൻറായിരുന്നു. അങ്ങാടി ചെട്ടിമുക്ക് സിറ്റാഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. ലോറിയുടെ പിന്‍വശത്തെ ചക്രങ്ങള്‍ തലയുടെ വശത്തുകൂടെ കയറിയാണ് മരണം.
റാന്നിയിലേക്ക് വരുന്നതിനിടയിലാണ് അപകടം. റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: മേരിക്കുട്ടി. ഭാര്യ: ജോസി. മക്കൾ: ഒലീവിയ, ഒമേറ. സംസ്കാരം പിന്നീട്.