സന്തോഷ്
തിരുവല്ല: മരം മുറിച്ചുമാറ്റുന്നതിനിടെ ശിഖരം വീണ് നിലംപതിച്ച തെങ്ങിനടിയിൽപെട്ട് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. റാന്നി മന്ദമരുതി കാക്കാരിക്കൽ വീട്ടിൽ സന്തോഷാണ് (45) മരിച്ചത്. തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം.
മരം മുറിച്ചുമാറ്റുന്നതിനിടെ മരത്തിെൻറ ശിഖരം സമീപത്തുണ്ടായിരുന്ന ചുവട് ദ്രവിച്ച തെങ്ങിന് മുകളിൽ വീഴുകയായിരുന്നു. ഭാര്യ: മോളമ്മ. മക്കൾ: സനീഷ്, സനുഷ. സംസ്കാരം പിന്നീട്.