കല്ലമ്പലം: യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം സുനിതാഭവനിൽ ശരത്തിെൻറ ഭാര്യ ആതിര ഷാജി(24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45 ഓടെ വീട്ടിലെ കുളിമുറിയിൽ കൈകളുടെ ഞരമ്പ് മുറിച്ച നിലയിലും കഴുത്ത് മുറിച്ച് രക്തം വാർന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
വർക്കല വെട്ടൂർ വയലിനഴികം ശാന്താ മന്ദിരത്തിൽ ഷാജിയുടെയും ശ്രീനയുടെയും മകളായ ആതിരയും ശരത്തുമായി വിവാഹം നടന്നിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. സംഭവസമയം ഭർത്താവ് ശരത്ത് പിതാവിനോടൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. 11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ മാതാവ് വീടിെൻറ കതകും മറ്റും തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്. കല്ലമ്പലം െപാലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കേസെടുത്തതായും ഭർത്താവിനെ ചോദ്യം ചെയ്തതായും െപാലീസ് പറഞ്ഞു.