പരവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂതക്കുളം ഈഴംവിള ക്ഷേത്രത്തിന് സമീപം കല്ലാഴി ശ്രീനിലയത്തിൽ അനൂപാണ് (40) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം കല്ലുവാതുക്കൽ-ശാസ്ത്രിമുക്ക് റോഡിലായിരുന്നു അപകടം. എതിർദിശയിൽ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ശാസ്ത്രിമുക്കിന് സമീപത്ത് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായിരുന്നു. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് എല്ലാവർക്കും കോവിഡ് പരിശോധന നടത്തുകയും ഔട്ട്ലെറ്റ് അടക്കുകയും ചെയ്തു. ഇതിനുശേഷം കല്ലുവാതുക്കലിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.