പരവൂർ: പരിശോധനക്കായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ പോയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കലയ്ക്കോട് കൊച്ചുവിള വീട്ടിൽ എൻ.ജി. പ്രതാപനാണ് (58) മരിച്ചത്. ചികിത്സയുടെ ഭാഗമായി സ്കാനിങ്ങിന് എത്തിയതായിരുന്നു. കലയ്ക്കോട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: വിഷ്ണു, ആതിര.