മട്ടാഞ്ചേരി: വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ പാലാരിവട്ടത്തെ മെട്രോ തൂണിൽ ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി കൂരിക്കുഴി പറമ്പിൽ ദാവൂദിെൻറ മകൻ മുഹമ്മദ് മുഹ്സിൻ (21), ഫോർട്ട്കൊച്ചി പുല്ലുപാലം ബഷീറിെൻറ മകൻ മുഹമ്മദ് അസ്ലം (21) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും രാത്രി പന്ത്രണ്ടോടെ ബൈക്കിൽ പുറപ്പെട്ടതാണ്.
ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട ബൈക്ക് അസ്ലമിേൻറതാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മട്ടാഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. മുഹ്സിൻ തോപ്പുംപടിയിൽ മുടിവെട്ട് കടയിലെ ജീവനക്കാരനാണ്. നടപടികൾക്കുശേഷം ഇരുവരുെടയും മൃതദേഹം മട്ടാഞ്ചേരി എം.എ.എസ്.എസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഷീജയാണ് മുഹ്സിെൻറ മാതാവ്. ദിൽഷാദ്, ദിനു എന്നിവർ സഹോദരങ്ങളാണ്. നസീമയാണ് അസ് ലമിെൻറ മാതാവ്.