തിരുവനന്തപുരം: ലണ്ടനിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീൻ മോഹനൻ കോവിഡ് ബാധിച്ച് മരിച്ചു. ഇൗസ്റ്റ് ലണ്ടനിലെ എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു അന്ത്യം.കൊല്ലം കരുനാഗപ്പള്ളി കൊച്ചയ്യത്ത് പരേതരായ കെ.കെ. കുമാരൻ വൈദ്യെൻറയും കനകലതയുടെയും മകനാണ്. 1985-90 കാലഘട്ടത്തിലാണ് ഇദ്ദേഹം ലണ്ടനിലെത്തിയത്. ലണ്ടൻ ഇൗസ്റ്റ്ഹാമിൽ ഹരിശ്രീ എന്ന പേരിൽ ഇന്ത്യൻ റെസ്റ്റോറൻറ് തുടങ്ങിയാണ് ബിസിനസിൽ തുടക്കംകുറിച്ചത്. തിരുവനന്തപുരം കരമന പള്ളിത്താനത്താണ് കുടുംബം. ഭാര്യ: സുശീല മോഹനൻ (ലണ്ടൻ). ബിസിനസുകാരായ മക്കൾ ഹരിനാരായൺ (റ്റൈനിറ്റോയ്സ്, തിരുവനന്തപുരം) ശ്രീലക്ഷ്മി വരുൺനാഥ് (വേദാനിശി സിൽക്സ്, തിരുവനന്തപുരം). മരുമക്കൾ: വരുൺനാഥ് (അമീസ് അസോസിയേഷൻ, തിരുവനന്തപുരം), പ്രസീദ ഹരിനാരായൺ.