നെയ്യാറ്റിന്‍കര: ഇടഞ്ഞ ആന പാപ്പാനെ എറിഞ്ഞശേഷം ചവിട്ടിക്കൊന്നു. പാരിപ്പള്ളി സ്വദേശി വിഷ്ണു(26) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ആയയില്‍ ക്ഷേത്രത്തിലെ ആയയില്‍ ഗൗരിനന്ദനന് എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ പുരയിടത്തിൽ തളക്കാന്‍ ശ്രമിക്കുമ്പോഴാണ് ആന പാപ്പാനെ എടുത്തെറിഞ്ഞത്. പാപ്പാനെ ചവിട്ടിയ ശേഷം ബൈക്കും ഫ്ലക്സ് ബോര്‍ഡുകളും നശിപ്പിച്ചു. ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മാരായമുട്ടം പൊലീസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ പറമ്പില്‍ ആനയെ തളച്ചു.