വർക്കല: നിയന്ത്രണംവിട്ട ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലും മൈല്കുറ്റിയിലുമിടിച്ച് യുവാവ് മരിച്ചു. ഇലകമണ്‍ കിഴക്കേപ്പുറം ഷിബിന്‍ മന്‍സിലില്‍ നഹാസിെൻറയും ഷാജിറയുടെയും മകന് ഷിബിന്‍ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിഴക്കേപ്പുറം സ്വദേശി റജിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10ന് പുതുവല്‍-മൈലവിള റോഡില്‍ മുത്തോട്ടുകര മാടന്‍കാവിന് സമീപമായിരുന്നു അപകടം.പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഷിബിന്‍ മരിച്ചു. സഹോദരങ്ങള്‍: നൈജില്‍, നിയമോള്.