മണ്ണഞ്ചേരി: കാരുണ്യപ്രവർത്തകരുടെ കരുതലിന് കാത്തുനിൽക്കാതെ, മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാർഡ് കുമ്പളത്തുശ്ശേരിയിൽ ഹാരിസ് (42) ഈ ലോകത്തോട് വിട പറഞ്ഞു.
അമ്പനാകുളങ്ങരയിൽ റിഥം കാസറ്റ് എന്ന സ്ഥാപനം നടത്തിയിരുന്ന ഹാരിസ് ന്യുമോണിയയും കോവിഡും ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിർധനനായ ഹാരിസിെൻറ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടിയിരുന്നു. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് കമ്മിറ്റിയുടെയും മണ്ണഞ്ചേരി ലയൺസ് കൂട്ടായ്മയുടെയും അൽ-ഷിഫ ചാരിറ്റബിൾ ട്രസ്റ്റിെൻറയും അമ്പനാകുളങ്ങരയിലെ വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ചികിത്സച്ചെലവിലേക്ക് ലക്ഷങ്ങൾ സമാഹരിച്ച് നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. പരേതരായ മുഹമ്മദ് കുഞ്ഞിെൻറയും ഫാത്തിമാബീവിയുടെയും മകനാണ്. ഭാര്യ: ജാസ്മിൻ. മക്കൾ: തൻഹ ഹാരിസ് (പ്ലസ് വൺ വിദ്യാർഥിനി), സൽമാൻ ഫാരിസ് (ഏഴാം ക്ലാസ് വിദ്യാർഥി).