ചേർത്തല: ദേശീയപാതയിൽ ചേർത്തല തങ്കിക്കവലയിൽ ശനിയാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു.
മായിത്തറ കുറുപ്പംവീട്ടിൽ രവീന്ദ്രെൻറ മകൻ നവീനാണ് (27) മരിച്ചത്. മുന്നിൽ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് നവീൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നവീനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഫെബ്രുവരി രണ്ടിന് നവീെൻറ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷനായ നവീൻ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. മാതാവ്: മിനികുമാരി. സഹോദരൻ: പ്രവീൺ.