മണ്ണഞ്ചേരി: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് ലോട്ടറി വിൽപനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാർഡ് തോംവീട്ടിൽ ഭാർഗവൻ (80) നിര്യാതനായി. ദേശീയപാതയിൽ കലവൂർ ജങ്ഷനിൽ ശനിയാഴ്ച രാവിലെ 11.15ഓടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ സിഗ്നൽ തെറ്റിച്ചെത്തിയ കലവൂർ-ചേർത്തല റൂട്ടിലെ സ്വകാര്യബസാണ് ഇടിച്ചത്. റോഡിലേക്ക് വീണ ഭാർഗവെൻറ ശരീരത്തിലൂടെ ബസിെൻറ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ: മനോജ്, രമേശൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.