കുന്നുകര: കര്‍ണാടകയിലെ മണ്ഡ്യ മലവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നോര്‍ത്ത് കുത്തിയതോട് മണാത്ര മണവാളന് വീട്ടില്‍ ബാബുവിെൻറ മകന് ഷിബിൻ (23) മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഡിസൈന്‍ എന്‍ജിനീയറായ ഷിബിന്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ട്രക്കര്‍ ഇടിക്കുകയായിരുന്നു.
ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച ഷിബിന്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് മരിച്ചത്. ഏക മകനാണ്. മാതാവ്: ഞാറക്കല്‍ എളങ്കുന്നപ്പുഴ കുടുംബാംഗം ടെസി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നോര്‍ത്ത് കുത്തിയതോട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.