കൊച്ചി: ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ മുൻ ഡെപ്യൂട്ടി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ തൃശൂർ വയലത്തൂർ കൊടമന കെ. രാജേഷ് കുമാർ (49) ചെന്നൈയിൽ നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 1992ൽ ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ കോയമ്പത്തൂർ യൂനിറ്റിൽ ഫോട്ടോഗ്രാഫറായി ചേർന്ന രാജേഷ് കുമാർ 1997ലാണ് കൊച്ചിയിലെത്തുന്നത്. 24 വർഷത്തെ സേവനത്തിനിെട നിരവധി മികച്ച ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. തൃശൂർ വയലത്തൂർ കൊടമന പരേതനായ പീതാംബരമേനോെൻറയും കെ. മാലതിയുടെയും മകനാണ്. സിംനയാണ് ഭാര്യ. മകൻ: ഭരത് കെ. വ്യാസ്. സഹോദരി: മാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ചെന്നൈയിൽ.