തിരുവല്ല: കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവർമയുടെ മാതാവ് കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. നാരായണൻ നമ്പൂതിരി (കണ്ണൂർ ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളി ഇല്ലം). മറ്റുമക്കൾ: അമ്മിണി ആർ. വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം. തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.