പാണ്ടിക്കാട്: ചെമ്പ്രശ്ശേരി പള്ളിപ്പടിയിലെ തളിയിങ്ങൽ കുറ്റിപ്പുറത്ത് രാജേന്ദ്രെൻറ മകൻ രാജേഷ് (32) മരത്തിൽനിന്ന് വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിലെ പുളിമരത്തിൽനിന്ന് വീണാണ് അപകടം. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച സംസ്കരിക്കും. ഭാര്യ: ഗായത്രി (ചുള്ളിയോട്). മകൻ: ദ്രുവരാഗ്.