തിരൂർ: കേരള പ്രവാസി സംഘം താനൂർ ഏരിയ ട്രഷററും ജില്ല കമ്മിറ്റി അംഗവുമായ പത്തമ്പാട് പാലം പറമ്പിൽ പി. സാദിഖ് (65) നിര്യാതനായി. തിരൂർ മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ ഇൻഡോ-അറബ് ബുക്ക് ഹൗസ് ഉടമയാണ്. ഭാര്യ: ചേന്നര കടവ് കരകത്ത് ആയിശ. മക്കൾ: ഫാസിൽ, ശബാഹ്, സുഹൈൽ, ഷഹബാൻ. മരുമക്കൾ: മുബശ്ശിറ (വെട്ടം), ശിബിലി (കുറ്റിപ്പുറം).