ചെന്ത്രാപ്പിന്നി: പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് കിഴക്ക് മലയാറ്റിൽ ആനന്ദെൻറ മകൻ ശശാന്താണ് (31) മരിച്ചത്. വെള്ളിയാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ശശാന്ത് ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് മരിച്ചത്.