ചാലക്കുടി: കുറ്റിച്ചിറ സെൻററിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്പൻകുഴി സ്വദേശി തത്തംപ്പിള്ളി ദേവസ്സിക്കുട്ടി (56) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. കുറ്റിക്കാട് പള്ളിയിലെ അമ്പ് തിരുനാൾ കണ്ട് ചായ്പൻകുഴിയിലേക്ക് മടങ്ങുേമ്പാഴായിരുന്നു അപകടം. റോഡിലേക്ക് കയറി വന്ന പട്ടിയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ഓട്ടോ പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. യാത്രക്കാരായ പടിഞ്ഞാറേ കുന്നനാട്ട് ജെയിൻ(32), ഭാര്യ അനു(27), മകൻ അജോ (ഏഴ്) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവസ്സിക്കുട്ടിയുടെ ഭാര്യ: ഡെയ്സി. മക്കൾ: ഷില്ലി, ഷിേൻറാ.