ചാവക്കാട്: ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമാവ് തെരുവത്ത് ചാലിൽ അജ്മലാണ് (20) മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെ ചേറ്റുവ പാലത്തിന് വടക്കായിരുന്നു അപകടം. പരിക്കേറ്റ അജ്മലിനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജീനയാണ് അജ്മലിെൻറ മാതാവ്. സഹോദരൻ: അൻസൽ.