ചാത്തന്നൂർ: നാല് ദിവസം മുമ്പ് കാണാതായ വയോധികെൻറ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. താഴം കല്ലുവെട്ടാംകുഴി മേലൂട്ട് കിഴക്കതിൽ ശ്രീധരൻനായർ (85) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഇത്തിക്കര പാലത്തിന് സമീപം മൃതദേഹം കാണപ്പെടുകയായിരുന്നു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രാധമ്മ. മക്കൾ: ഷൈല, ഷീല. മരുമക്കൾ: രാജേന്ദ്രബാബു, രാധാകൃഷ്ണൻ.