കടയ്ക്കൽ: വീടുവിട്ടിറങ്ങിയ ഗൃഹനാഥയെ ബന്ധുവീടിനുസമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങേലി ചെന്നിലം ശ്രീനിലയത്തിൽ രഘുനാഥൻ നായരുടെ ഭാര്യ ഇന്ദിരാമ്മ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചുവരുകയായിരുന്നു. നിലമേൽ മുരുക്കുമണിലെ ബന്ധുവീടിനു സമീപമുള്ള റബർ തോട്ടത്തിൽ ഞായറാഴ്ച രാവിലെ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കെണ്ടത്തി. മക്കൾ: ശ്രീജ, രഞ്ജിത്ത്, ശ്രീരാജി. മരുമക്കൾ: രാധാകൃഷ്ണൻ, അനിൽകുമാർ, സൂര്യ. ചടയമംഗലം പൊലീസ് മൃതദേഹപരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.