ചവറ: എൻ.ജി.ഒ യൂനിയൻ മുന്‍ താലൂക്ക് പ്രസിഡൻറും സി.പി.എം വടക്കുംതല തെക്ക് ബ്രാഞ്ച് അംഗവുമായിരുന്ന വടക്കുംതല ജ്യോതി ഭവനിൽ (ആലുവിള) ഗോപാലകൃഷ്ണൻനായർ (82, റിട്ട. ഹെൽത്ത് സൂപ്പർവൈസർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ജ്യോതിബാബു (അസി. ലൈബ്രേറിയൻ, കേരള സർവകലാശാല), ജ്യോതി സാബു (ഹെൽത്ത് ഇൻസ്പെക്ടർ, മുതുകുളം), ജ്യോതി സീബ (ഹെൽത്ത് ഇൻസ്പെക്ടർ, വകയാർ). മരുമക്കൾ: ശശികുമാർ (മെട്രോ മെഡിക്കൽസ്, അഞ്ചൽ), രജി രാജേന്ദ്രൻ (അണ്ടർ സെക്രട്ടറി, ഗവ.സെക്രേട്ടറിയറ്റ്), വിജയലക്ഷ്മി (എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല).