കിളിമാനൂർ: തട്ടത്തുമല വിളയിൽവീട്ടിൽ പരേതനായ ജി. ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (92) നിര്യാതയായി. സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രെൻറ മാതാവാണ്. മറ്റ് മക്കൾ: ഗോപാലകൃഷ്ണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), രാധാകൃഷ്ണ പിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), രാധമ്മ, മധുസൂദനൻ പിള്ള, വത്സല, ഉഷ. മരുമക്കൾ: സുഭദ്രാമ്മ, അംബിക (അംഗൻവാടി വർക്കർ), സരസ്വതി അമ്മ, വിജയശ്രീ (അസി.പ്രഫ. എൻജിനീയറിങ് കോളജ് തിരുവനന്തപുരം), പരേതരായ ബാഹുലേയൻ പിള്ള, കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ നായർ.