പഴയന്നൂർ: മരം വെട്ടുന്നതിനിടെ ഉണങ്ങിയ കൊമ്പ് പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു. പന്തലാംപാടം പന്നിയങ്കര മനവെട്ടിമടയിൽ മത്തായിയുടെ മകൻ രാജനാണ് (45) മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ കോടത്തൂർ സി.ഐ.ടി.യു. ഓഫിസിന് സമീപത്തെ പറമ്പിൽ റബർ മരം മുറിക്കുന്നതിനിടെയാണ് അപകടം.
ഉടൻ ഒപ്പം ജോലി ചെയ്തിരുന്നവരും യൂനിയൻ തൊഴിലാളികളും വടക്കേത്തറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മിനിജ. മക്കൾ: മീര, മിഥുൻ, മിലൻ. മരുമകൻ: ഹരി.