ചാലക്കുടി: ഓട്ടുകമ്പനിയിൽ ഇതര സംസ്ഥാന സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം ടിങ്കാം സ്വദേശി ബ്രൂണാ (36) ആണ് മരിച്ചത്. കോട്ടാറ്റിലെ ഓട്ടുകമ്പനിയിലെ തൊഴിലാളിയായിരുന്ന ഇയാളെ തൊഴിലാളികളുടെ താമസ സ്ഥലത്ത് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാലക്കുടി പൊലീസ് നടപടി സ്വീകരിച്ചു.