പത്തിരിപ്പാല: മങ്കരയിൽ കോളജ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മങ്കര കൊന്നയത്ത് രവീന്ദ്രെൻറയും (കണ്ണൻ) ഭവാനിയുടെയും മകനും അകലൂരിലെ സ്വകാര്യ കോളജിലെ ബി.കോം വിദ്യാർഥിയുമായ കെ.ആർ. മിഥുൻ (22) ആണ് മരിച്ചത്.രാവിലെ ഏഴരയോടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലിൽ വയർ കെട്ടി കഴുത്തിലിട്ട് കട്ടിലിന് താഴെ ചരിഞ്ഞ് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മങ്കര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തിങ്കളാഴ്ച മുതൽ കോളജിൽ പോകേണ്ടതായിരുന്നു മിഥുൻ. രാത്രി ഏറെ നേരം പന്ത് കളി കണ്ടിരുന്നതായും വീട്ടുകാർ പറയുന്നു. സഹോദരി: ആതിര.