തുവ്വൂർ: കൂരിക്കുന്നിലെ പരേതനായ പയ്യപ്പിള്ളിൽ സേവ്യറിെൻറ മകൻ സോൾസൻ സേവ്യർ (34) അയർലൻഡിൽ കോവിഡ് ബാധിച്ച് മരിച്ചു. വെക്സ്ഫോർഡ് ഡബ്ലിനിലെ ഹാർവേ നഴ്സിങ് ഹോമിൽ നഴ്സായിരുന്നു. കോവിഡ് ബാധിച്ച് രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. അയർലൻഡ് വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ബിൻസി മേനാച്ചേരി. മകൻ: ശിമയോൻ സോൾസൻ.