വടകര: കോട്ടപ്പള്ളി താഴെ പുളിഞ്ഞോളി ടി.കെ. ബാലന് നായര്‍ (85) നിര്യാതനായി. കോവിഡ് രോഗബാധയെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗമായും മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകള്‍ ഒന്നിച്ചായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായും പിന്നീട് തിരുവള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗമായും കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കര്‍ഷക, കര്‍ഷക തൊഴിലാളി സംഘടനകളുടെ നേതാവായും സജീവമായിരുന്നു. ജയില്‍ ജീവിതവും നയിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി (വടകര പാപ് കോസ് ഭരണസമിതി അംഗം). മകന്: ബിനോയ് (വടകര അര്‍ബന്‍ ബാങ്ക്). മരുമകന്: രംന. സഹോദരി: പരേതയായ നാരായണി.