ആലുവ: തോട്ടുമുഖം ചെറിയ കോഴിക്കാട്ട് വീട്ടിൽ ഷംസുദ്ദീൻ (69) കോവിഡ് ബാധിച്ച് മരിച്ചു. വാഴക്കാലയിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് പനി അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. സിയാൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ രോഗികളുടെ എണ്ണം അധികമായതിനാാൽ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ഐഷാക്കുട്ടി. മക്കൾ: ഷാനിയാസ്, ഷാജിയാസ്. മരുമക്കൾ: അബിന, ഹൈറുന്നിസ.