വൈപ്പിൻ: ചെറായി ബീച്ച് റോഡിൽ ബൈക്ക് അപകടത്തിൽ വരാപ്പുഴ ഒളനാട് മുഴുവഞ്ചേരി പറമ്പിൽ ഉദയൻ (29) മരിച്ചു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു അപകടം. ചെറായിലെ മണൽ പാർക്കിൽ എക്സ്കവേറ്റർ ഓപറേറ്ററായി ജോലി ചെയ്തു മടങ്ങി വരുകയായിരുന്നു. എതിരെ വന്ന സൈക്കിളുമായി ഇടിച്ചു നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണു. കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൈക്കിൾ യാത്രികനും പരിക്കുണ്ട്. മാതാവ്: പരേതയായ കുഞ്ഞുമോൾ.ഭാര്യ: മനീഷ. മൂന്നു വയസ്സുകാരൻ അഭിനവ് ഏകമകനാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ആലങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.