പത്തിരിപ്പാല: കഴിഞ്ഞ ദിവസം ദുബൈയിൽ മരിച്ച മാങ്കുറുശ്ശി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മങ്കരമാങ്കുറുശ്ശി വീതംപുള്ളി വീട്ടിൽ വേലായുധെൻറ മകൻ രാജനാണ് (41) കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. ആറുവർഷമായി ദുബൈയിൽ ഹോട്ടൽ ജോലി ചെയ്യുന്ന രാജൻ അവധിയിൽ നാട്ടിൽ വരാനിരിക്കെയാണ് മരണം. ഭാര്യ: രമാദേവി. മകൻ: രംജിത്. മാതാവ്: കല്യാണി. സഹോദരങ്ങൾ: മണികണ്ഠൻ, ശിവദാസൻ, നാരായണൻ, ലീല.