ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് മാർക്കറ്റിൽ മത്സ്യം വാങ്ങാനെത്തിയ കച്ചവടക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഒരുമനയൂർ മുത്തന്മാവ് ഇല്ലത്ത് പള്ളി പടിഞ്ഞാറ് പുതുവീട്ടിൽ അപ്പുവിെൻറ മകൻ ഗോപിയാണ് (63) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കച്ചവടത്തിനായി മത്സ്യം വാങ്ങാനെത്തിയ ഗോപിയും മത്സ്യ മാർക്കറ്റിന് പുറത്ത് മറ്റൊരു മത്സ്യക്കച്ചവടക്കാരനും വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. പിന്നീട് സമീപത്തെ ഹോട്ടലിൽ വെള്ളം കുടിക്കാൻ പോയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചാവക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മക്കൾ: സജീഷ്, ഷീബ, ഷിജിത. മരുമക്കൾ: ബിനീഷ്, ഉണ്ണി, ഗ്രീഷ്മ.