തൃക്കുന്നപ്പുഴ: മുസ്ലിം ലീഗിെൻറ തൃക്കുന്നപ്പുഴ മേഖലയിലെ സ്ഥാപക നേതാക്കളിൽ പ്രധാനിയും മദ്റസ അധ്യാപകനുമായ പാനൂർ കൂനംപുരയ്ക്കൽ വി.എച്ച്. ഉമ്മർകുഞ്ഞ് മുസ്ലിയാർ (87) നിര്യാതനായി. മദ്റസ അധ്യാപനരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ഇദ്ദേഹം കാക്കാഴം ജമാഅത്ത് മദ്റസയിൽ 50 വർഷത്തോളമായി അധ്യാപകനായി പ്രവർത്തിച്ചുവരുകയായിരുന്നു. തൃക്കുന്നപ്പുഴ കോട്ടേമുറി മനാറുൽ ഹുദാ മദ്റസയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഷരീഫബീവി. മക്കൾ: മുഹമ്മദ് ബഷീർ മുസ്ലിയാർ, മുഹമ്മദ് അഷ്റഫ്, അബ്ദുൽ ജലീൽ, അബ്ദുസ്സലാം (സൗദി). മരുമക്കൾ: നൂർജഹാൻ, ലീന, ഷഹുബാനത്ത്, സബീന.